Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

05 August, 2018 11:05:06 PM


ആല്‍പ്‌സ് പര്‍വ്വതനിരയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു

ജെ.യു-52 എച്ച്.ബി-ഹോട്ട് എന്ന വിമാനമാണ് തകര്‍ന്നുവീണത്




ആല്‍പ്‌സ്: സ്വിറ്റ്‌സര്‍ലാന്‍റിലെ ആല്‍പ്‌സ് പര്‍വ്വതനിരയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു. 17 യാത്രക്കാരും രണ്ടു പൈലറ്റുമാരും മറ്റൊരു ജീവനക്കാരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. സ്വിറ്റസര്‍ലാന്‍റിന്‍റെ ദക്ഷിണാതിര്‍ത്തിയായ ലൊകാര്‍ണോയില്‍ നിന്ന് സൂരിച്ചിലേക്കു പറന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


ജെ.യു-52 എച്ച്.ബി-ഹോട്ട് എന്ന വിമാനമാണ് തകര്‍ന്നുവീണത്. ചാര്‍ട്ടര്‍ ചെയ്യാന്‍ പറ്റിയ, സാഹസിക യാത്ര, കുന്നിന്‍ കാഴ്ചകള്‍ കാണാവുന്ന യാത്രകള്‍ക്കു സൗകര്യമുള്ളതാണ് 1982 ല്‍ ആരംഭിച്ച ജെ.യു വിമാനങ്ങള്‍. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നു കുന്നുകള്‍ സംഗമിക്കുന്ന ഭാഗത്തു നിന്ന് കടല്‍നിരപ്പില്‍ നിന്ന് 8000 അടി (2450 മീറ്റര്‍) മേലെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 57