Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

05 August, 2018 08:56:03 PM


ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു

13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത് രണ്ട് മാറ്റങ്ങളോടെ




ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളോടെയാണ് ലോര്‍ഡ്‌സില്‍ വെച്ച്‌ നടക്കാനിരിക്കുന്ന ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിന് പകരം ക്രിസ് വോക്‌സും ഡേവിഡ് മലന് പകരം പുതുമുഖതാരം ഒലീ പോപുമാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംനേടിയത്. പൊലീസ് കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടി വരുന്നതാണ് സ്റ്റോക്‌സിന് തിരിച്ചടിയായത്.


അതേസമയം കൗണ്ടിയില്‍ സറേയ്ക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇരുപതുകാരനായ ഒലീ പോപിന് ടീമില്‍ ഇടംനേടിക്കൊടുത്തത്. ഒമ്ബതാം തീയതി ലോര്‍ഡ്‌സില്‍ വെച്ചാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലാണ്. എഡ്ജ്ബാസ്റ്റണില്‍ വെച്ചുനടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.


ഇംഗ്ലണ്ട് ടീം- ജോ റൂട്ട്(ക്യാപ്റ്റന്‍), അലസ്റ്റയര്‍ കുക്ക്, ആദില്‍ റഷീദ്, കീറ്റണ്‍ ജെന്നിംഗ്‌സ്, ഒലീ പോപ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍‌സ്റ്റോവ്, ക്രിസ് വോക്‌സ്, മൊയീന്‍ അലി, ജോസ് ബട്ട്ലര്‍, സാം കുറന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയ്മി പോര്‍ട്ടര്‍.



Share this News Now:
  • Google+
Like(s): 34