05 August, 2018 08:49:03 PM


കാറിന്‍റെ ഹാന്‍റ് ബ്രേയ്ക്ക് സിസ്റ്റത്തില്‍ വെച്ച് കടത്തിയ കുഴല്‍പണം പിടികൂടി

മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്രനെ അറസ്റ്റു ചെയ്തു




പാലക്കാട്: കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 74 ലക്ഷം രൂപയുടെ കുഴല്‍പ്പണം പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്രനെ(37) ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. മാരുതി ആള്‍ട്ടോ കാറിന്‍റെ ഹാന്‍റ് ബ്രേയ്ക്ക് സിസ്റ്റത്തിന്‍റെ താഴെ നിര്‍മ്മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടു കെട്ടുകള്‍ സൂക്ഷിച്ചിരുന്നത്.



പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ കല്‍മണ്ഡപം ഭാഗത്ത് നിന്ന് കാറ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച്‌ വിശദമായി പരിശോധിച്ചതിലാണ് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 51