05 August, 2018 08:27:05 PM


സഹോദരനെ അമ്മിക്കല്ല് കൊണ്ട് അടിച്ചു കൊന്നു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട വിളക്കുടിയിൽ മദ്യ ലഹരിയിലായിരുന്നു സംഭവം



കൊല്ലം: അമ്മിക്കല്ലു ഉപയോഗിച്ച്‌ അനിയന്‍ ചേട്ടനെ തലയ്ക്കടിച്ചു കൊന്നു. കുന്നിക്കോട് ധര്‍മ്മപുരി മൂന്ന് തണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്ക് (32) ആണ് മരണപ്പെട്ടത്. ഇന്നു വൈകിട്ട് 5 മണിയോടെയാണ് സംഭവം. സംഭവത്തില്‍ അനുജന്‍ നിസ്സാമുദ്ദീനെ (30) കുന്നിക്കോട് പോലിസ് കസ്റ്റഡിയില്‍ എടുത്തു. സിദ്ധിക്കിന്റെ ഭാര്യയുമായിട്ടുള്ള ബന്ധത്തെ ചൊല്ലിയാണ് ഇരുവരും വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 101