Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

05 August, 2018 01:44:03 AM


മൂന്നു ദിവസത്തെ സന്ദര്‍ശനം; രാഷ‌്ട്രപതി ഇന്ന് വൈകിട്ട് കേരളത്തില്‍

'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' പരിപാടി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും




തിരുവനന്തപുരം : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന‌് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ‌്ച കേരളത്തില്‍ എത്തും. വൈകിട്ട് അഞ്ചിന് എത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്‍റെ സമാപനമായ 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' പരിപാടി തിങ്കളാഴ്ച പകല്‍ 11ന് നിയമസഭാ സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട‌് 5.30ന് കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിക്കും.

ഏഴിന് രാവിലെ ഒമ്ബതിന‌് ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രാതല്‍ കൂടിക്കാഴ്ച. രാവിലെ 11ന‌് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് 12.30ന് ഗുരുവായൂരിലെത്തും. തുടര്‍ന്ന‌് ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. 2.45ന് കൊച്ചിയിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകും.



Share this News Now:
  • Google+
Like(s): 29