Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

03 August, 2018 05:59:20 PM


മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാന്‍ നീതി ആയോഗിന്‍റെ പദ്ധതി

ഇന്ധനച്ചിലവില്‍ പത്ത് ശതമാനം കുറവുണ്ടാക്കുന്ന പദ്ധതിയാണിത്




ദില്ലി: യാത്രാ വാഹനങ്ങളില്‍ 15 ശതമാനം മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയുമായി നീതി ആയോഗ്. ഇന്ധനച്ചിലവില്‍ പത്ത് ശതമാനത്തിന്റെ കുറവുണ്ടാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. 

പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജൂലൈ അസാന വാരം ഒരു ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തീരുമാനത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചാല്‍ ഇതിലൂടെ ഇന്ധനച്ചിലവില്‍ 10 ശതമാനം കുറവുവരുമെന്നാണ് കണക്കാക്കുന്നത്. പെട്രോളിയം ഇറക്കുമതി കുറയ്ക്കാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമായി ഉപയോഗിക്കാനായില്‍ 2030-ഓടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പ്രതിവര്‍ഷം 100 കോടി ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 10 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. നിലവില്‍ എഥനോളിന് ലിറ്ററിന് 42 രൂപയാണ് വില. എന്നാല്‍ മെഥനോളിന് ലിറ്ററിന് 20 രൂപയില്‍ താഴയേ ചിലവ് വരൂ. 15 ശതമാനം മെഥനോള്‍ കലര്‍ത്താനായാല്‍ പെട്രോള്‍ വിലയില്‍ 10 ശതമാനം കുറവുണ്ടാകും



Share this News Now:
  • Google+
Like(s): 23