03 August, 2018 08:13:34 AM


മീശ വച്ചതിനും ഷോര്‍ടസ് ധരിച്ചതിനും ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം

സംഭവത്തില്‍ അഞ്ച് രജപുത്രവിഭാഗക്കാരെ അറസ്റ്റ് ചെയ്തു



അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് മീശ ധരിക്കുകയും ഷോര്‍ടസ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര്‍ യുവാവിനെയും സഹോദരനെയും മര്‍ദ്ദിച്ചത്. 

കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന്‍ സഞ്ജയുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ പൊലീസീല്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏഴംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വിജയ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് രജപുത്രവിഭാഗക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു.



Share this News Now:
  • Google+
Like(s): 104