Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

03 August, 2018 12:06:38 AM


നഗരസഭ കൈവിട്ടു; ഏറ്റുമാനൂര്‍ ട്രഷറി കാണക്കാരിയിലേക്ക് മാറ്റുന്നു

ഏറ്റുമാനൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലേക്കാണ് ട്രഷറി മാറ്റുന്നത്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സബ് ട്രഷറി കാണക്കാരിയിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ നീക്കം. ഏറ്റുമാനൂര്‍ ടൗണില്‍ തന്നെ സൗകര്യപ്രദമായ സ്ഥലത്തേക്ക് ആധുനിക സംവിധാനങ്ങളോടെ ട്രഷറി ‍മാറ്റി സ്ഥാപിക്കുന്നതിനുള്ള  നടപടി ഫലം കാണാതെ പോയത് ഏറ്റുമാനൂര്‍ നഗരസഭ ആവശ്യമായ സ്ഥലം നല്‍കില്ല എന്ന് അറിയിച്ചതോടെ. തൊട്ടടുത്ത നിയോജകമണ്ഡലമായ കടുത്തുരുത്തിയിലുള്‍പ്പെട്ട കാണക്കാരി പഞ്ചായത്ത് സ്ഥലം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് ട്രഷറി ഏറ്റുമാനൂരില്‍ നിന്നും പറിച്ചു നടാനുള്ള നീക്കം തുടങ്ങിയത്.


രാജഭരണകാലത്ത് തുടങ്ങി വെച്ച  ട്രഷറി  ഏറ്റുമാനൂര്‍ കച്ചേരികുന്നിന്‍മുകളില്‍ കോടതികളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ട്രഷറികളിലൊന്നാണിത്. കേരളത്തിലെ ട്രഷറികളെല്ലാം മാതൃകാ ട്രഷറികളായി മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി ഇവിടെ തന്നെ തുടരുവാന്‍ ബുദ്ധിമുട്ടാണ്. എട്ട് സെന്‍റ് ഭൂമിയെങ്കിലും സ്വന്തമായി കണ്ടെത്തി അവിടെ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിയണം. ഇതിന് തദ്ദേശസ്ഥാപനങ്ങളെ സമീപിച്ച് സ്ഥലം കണ്ടെത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അധികൃതര്‍ ഏറ്റുമാനൂര്‍ നഗരസഭയെ സമീപിച്ചത്.


സ്വകാര്യ ബസ് സ്റ്റാന്‍റില്‍ നിന്നും പുറത്തേക്കിറങ്ങുന്ന വഴിയരികില്‍ സ്ഥലം നല്‍കുന്നത് പരിഗണിക്കാമെന്ന് മുന്‍ ചെയര്‍മാന്‍ പറഞ്ഞിരുന്നുവെങ്കിലും കൗണ്‍സില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ല. നഗരസഭ സ്ഥലം നല്‍കില്ലെന്നായതോടെ മറ്റ് തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. അങ്ങിനെയാണ് കാണക്കാരി പഞ്ചായത്ത്  വെമ്പള്ളിയില്‍ സ്ഥലം നല്‍കാമെന്ന് അറിയിച്ചത്. പഞ്ചായത്ത് സ്ഥലം ട്രഷറിക്കായി എഴുതികൊടുക്കുന്ന പിന്നാലെ ഇവിടെ കെട്ടിടം പണിക്കുള്ള നടപടികള്‍ ആരംഭിക്കും.


ഏറ്റുമാനൂര്‍, അതിരമ്പുഴ, നീണ്ടൂര്‍, കാണക്കാരി, വയലാ പ്രദേശങ്ങളാണ് ഏറ്റുമാനൂര്‍ സബ്ട്രഷറിയുടെ കീഴില്‍ വരിക. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങളും ട്രഷറിയെ ആശ്രയിക്കുന്നത് ഏറ്റുമാനൂരില്‍ നിന്നാണ്. സ്‌കൂളുകളും ആശുപത്രികളും കോടതികളും ഉള്‍പ്പെടെ നൂറിലേറെ സ്ഥാപനങ്ങളാണ് ഏറ്റുമാനൂര്‍ ടൗണില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് തൊട്ടടുത്ത് അതിരമ്പുഴ പഞ്ചായത്തിലും.


കോട്ടയം താലൂക്കില്‍ നിന്നും ട്രഷറി മീനച്ചില്‍ താലൂക്കിലേക്കാണ് മാറ്റപ്പെടുക. ഇതോടെ വെട്ടിലാകുന്നത് അതിരമ്പുഴ, നീണ്ടൂര്‍, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും. ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ഇനി എല്ലാവരും ഏറ്റുമാനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് വെമ്പള്ളിയില്‍ എത്തണം. കാണക്കാരി പഞ്ചായത്ത് സ്ഥലം എഴുതികൊടുക്കുന്നതിന് മുമ്പ് നഗരസഭയോ സ്ഥലം എം.എല്‍.എയോ മനസ് വെച്ചാല്‍ ട്രഷറി ഇവിടെതന്നെ പിടിച്ചു നിര്‍ത്താനാവുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.Share this News Now:
  • Google+
Like(s): 1018