02 August, 2018 09:56:34 PM


ചലച്ചിത്ര ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശാന്തികവാടത്തില്‍



തിരുവനന്തപുരം: ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ നടക്കും. നടിയും, ഡബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്‍റെ മകളാണ്. നഖക്ഷതം മുതല്‍ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്ദം അമ്പിളിയുടേതായിരുന്നു. ശോഭനക്കും ജോമോള്‍ക്കും ശാലിനിക്കും അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 148