02 August, 2018 09:42:53 PM


ആലപ്പുഴ നൂറനാട്ട് യുവാവ് കഴുത്തില്‍ മുറിവേറ്റ് കൊല്ലപ്പെട്ട നിലയില്‍

കൊലയ്ക്ക് പിന്നില്‍ വാടക വീട്ടില്‍ ഒപ്പം താമസിച്ചവര്‍; മൂന്ന് പേര്‍ അറസ്റ്റില്‍



ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട്ട് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വള്ളികുന്നം വട്ടയ്ക്കാട് ഐ.കെ.എസ് കോളനിയില്‍ രവീന്ദ്രന്റെ മകന്‍ രഞ്ജിത് (30) ആണ് മരിച്ചത്. വാടക വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


രഞ്ജിത്തും മറ്റു നാലുപേരും ചേര്‍ന്നു ഉളവുക്കാട് വാടകയ്‌ക്കെടുത്ത വീട്ടിലാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടത്. രഞ്ജിത്തും മറ്റു നാലുപേരും ചേര്‍ന്നു വീട്ടില്‍ ചാരായ വാറ്റുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. 15 ലിറ്റര്‍ ചാരായം കണ്ടെടുത്തിട്ടുണ്ട്. രഞ്ജിത് സ്വകാര്യ ബസ് ഡ്രൈവറാണ്.



Share this News Now:
  • Google+
Like(s): 157