02 August, 2018 09:25:42 PM


കൊല്ലം കടയ്ക്കലില്‍ വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ഇടിച്ചു നിരത്തി

സംഭവം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത്



കൊല്ലം: വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ഇടിച്ചു നിരത്തി. കൊല്ലം കടയ്ക്കല്‍ വാച്ചി കോണത്ത് തപോധനന്‍റെ വീടാണ് ജെസിബി ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയത്. വീട്ടിലുണ്ടായിരുന്നവര്‍ ബന്ധുവിന്‍റെ രോഗവിവരം അറിയുന്നതിന് വര്‍ക്കലയ്ക്ക് പോയിരുന്ന സമയത്താണ് ജെസിബി ഉപയോഗിച്ച്‌ വീട് ഇടിച്ചു നിരത്തിയത്.


ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. 77 വയസുള്ള തപോധനനും 66 വയസുള്ള ഭാര്യ ശ്രീലതയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. തപോധനന്‍റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് മിത്രനാണ് ഗുണ്ടകളുമായെത്തി വീട് ഇടിച്ചു നിരത്തിയതത്രേ. സംഭവത്തില്‍ പൊലീസ് കേസെടുത്തു.



Share this News Now:
  • Google+
Like(s): 87