02 August, 2018 09:17:24 PM


നടുറോഡില്‍ വീട്ടമ്മയെ ആക്രമിച്ചതിന് കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

നീണ്ടുര്‍ രാജീവ് ഗാന്ധി കോളനിയില്‍ നെടുംമ്പുറത്ത് സോനു പ്രസാദാണ് പിടിയിലായത്




കോട്ടയം: വീട്ടമ്മയെ ആക്രമിച്ച കേസില്‍ നീണ്ടുര്‍ രാജീവ് ഗാന്ധി കോളനിയില്‍ നെടുംമ്പുറത്ത് സോനു പ്രസാദിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ രണ്ടു പേരെ കുടിപിടികൂടാനുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോളനിയിലുള്ള റോഡില്‍ വച്ച് സഹോദരിയുടെ വീട്ടിലേയ്ക്ക്  വരുകയായിരുന്ന കൈപ്പുഴ സ്വദേശിനിയായ യുവതിയെ സോനു പ്രസാദും സുഹൃത്തുക്കളും തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ദേഹോപദ്രവം എല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. നേരത്തെ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് സോനു പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




Share this News Now:
  • Google+
Like(s): 155