02 August, 2018 09:06:13 PM
അംബേദ്ക്കറുടെ പ്രതിമയ്ക്കു പിന്നാലെ ഗാന്ധിജിയുടെ പ്രതിമയിലും കാവിപൂശി
ഷാജഹാന്‍പുരിലെ പ്രതിമയായിലാണ് അജ്ഞാതര്‍ കാവി പൂശിയത്

ലക്നോ: ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്ക്കറുടെ പ്രതിമയ്ക്കു പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയേയും കാവിപുതപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് രാഷ്ട്രപിതാവിന്റെ പ്രതിമ കാവിപൂശി മോശമാക്കിയത്. ഷാജഹാന്‍പുരിലെ ഗ്രാമത്തിലെ ഗാന്ധി പ്രതിമയായിലാണ് അജ്ഞാതര്‍ കാവി പൂശിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ രാജസ്ഥാനിലെ നഡ്വാരയില് ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു.