01 August, 2018 10:19:44 PM


പ്രശസ്ത ഗസൽ സംഗീതജ്ഞന്‍ പി.എ ഇബ്രാഹിം (ഉമ്പായി) അന്തരിച്ചു

ഖബറടക്കം നാളെ വൈകീട്ട് 3.30ന് മട്ടാഞ്ചേരി കല്‍വത്തി ജുമാ മസ്ജിദില്‍



ആലുവ: പ്രശസ്ത ഗസൽ സംഗീതജ്ഞന്‍ ഉമ്പായി (68) അന്തരിച്ചു. വൈകുന്നേരം 4.45 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിന് ബാധിച്ച അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ വൈകീട്ട് 3.30ന് മട്ടാഞ്ചേരി കല്‍വത്തി ജുമാമസ്ജിദില്‍ നടക്കും. കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നിര്‍വഹിച്ചിട്ടുണ്ട്. ഒ.എൻ.വി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബം 'പാടുക സൈഗാൾ പാടുക' ഇന്നും ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഇരുപതിൽ പരം ആൽബങ്ങൾ പുറത്തിറക്കി.



Share this News Now:
  • Google+
Like(s): 132