01 August, 2018 02:37:49 PM


മുന്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ബ്രാഡ്ലി ജോണ്‍സ് ഇനി സൗദി അറേബ്യന്‍ ലീഗില്‍

ബ്രാഡ് 2010 മുതല്‍ 2015വരെ‌ ലിവര്‍പൂള്‍ ടീമില്‍ ഉണ്ടായിരുന്നു




റിയാദ്: മുന്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആയിരുന്ന ബ്രാഡ്ലി ജോണ്‍സ് ഇനി സൗദി അറേബ്യന്‍ ലീഗില്‍ കളിക്കും. സൗദി ലീഗിലെ റിയാദിലുള്ള ക്ലബായ അല്‍ നാസര്‍ ആണ് ബ്രാഡ്ലി ജോണ്‍സണെ സൈന്‍ ചെയ്തിരിക്കുന്നത്. അവസാനമായി ഫെയ്നൂര്‍ഡുലായിരുന്നു ബ്രാഡ് കളിച്ചിരുന്നത്. 36കാരനായ താരം മുമ്ബ് ഓസ്ട്രേലിയ ദേശീയ ടീമിന്റെയും വല കാത്തിട്ടുണ്ട്.


നിരവധി ഇംഗ്ലീഷ് ക്ലബുകളുടെ ഗോള്‍കീപ്പറായിരുന്ന ബ്രാഡ് 2010 മുതല്‍ 2015വരെ‌ ലിവര്‍പൂള്‍ ടീമില്‍ ഉണ്ടായിരുന്നു. ലിവര്‍പൂളിന്റെ ഒന്നാം ഗോള്‍കീപ്പര്‍ ആകാന്‍ പക്ഷെ ബ്രാഡിനായില്ല‌. 5 വര്‍ഷത്തില്‍ ആകെ 11 തവണ മാത്രമെ താരം ലിവര്‍പൂള്‍ ടീമിന്റെ വല കാത്തിട്ടുള്ളൂ‌ മിഡില്‍സ്ബ്രോ, ബ്ലാക്ക്പൂള്‍, ഷെഫീല്‍ഡ് എന്നീ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്‌.



Share this News Now:
  • Google+
Like(s): 21