Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 August, 2018 02:33:28 PM


മുംബൈ സബര്‍ബന്‍ ട്രയിനില്‍ കൗമാരക്കാരുടെ 'കൈ കൈ വിട്ട കളി'യും മോഷണവും (VIDEO)

പ്ലാറ്റ്‌ഫോമില്‍ നിന്നയാളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യവും വീഡിയോയില്‍



മുംബൈ: മുംബൈയിലെ സബര്‍ബന്‍ ട്രയിനില്‍ കൗമാരക്കാരുടെ അപകടകരമായ സാഹസങ്ങള്‍ തുടര്‍ക്കഥയാവുന്നു. അത്തരം സാഹസങ്ങള്‍ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നയാളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കുന്നതിന്‍റെ അടക്കം ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇവരില്‍ ഒരാള്‍ തന്നെ എടുത്ത സെല്‍ഫി വീഡിയോയിലൂടെയാണ് അത്യന്തം അപകടകരമായ കൗമാരക്കാരുടെ പ്രകടനങ്ങള്‍ പുറത്തുവരുന്നത്.



ട്രയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്നുകൊണ്ട് കൗമാരക്കാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നാല് പേരാണ് വീഡിയോയില്‍ അപകടകരമായ സാഹസങ്ങള്‍ കാണിക്കുന്നത്. യാത്രക്കാരന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കുക മാത്രമല്ല അവര്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ തൂങ്ങിക്കിടക്കുകയും ട്രയിനിന്‍റെ മുകളിലേക്ക് കയറുക വരെ ചെയ്യുന്നുണ്ട്. മോഷണവും സാഹസവും നടത്തിയ കൗമാരക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസും റെയില്‍വേ അധികൃതരും ആരംഭിച്ചിട്ടുണ്ട്.







Share this News Now:
  • Google+
Like(s): 52