01 August, 2018 01:47:42 PM


കെ​വി​ന്‍റെ പിതാവും നീനുവും കോട്ടയത്ത് ഡി​ജി​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും വി​ശ​ദാം​ശ​ങ്ങ​ളും വിലയിരുത്തി



കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്ന് ഭാ​ര്യ വീ​ട്ടു​കാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കെ​വി​ന്‍റെ കു​ടും​ബം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ്, ഭാ​ര്യ നീ​നു എ​ന്നി​വ​രാ​ണ് കോ​ട്ട​യ​ത്ത് ഡി​ജി​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കു​ടും​ബം ഡി​ജി​പി​യോ​ട് തേ​ടി. ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. കേ​സി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌ഐ ബി​ജു, ഡ്രൈ​വ​ര്‍ അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രെ​യും നീ​നു​വി​ന്‍റെ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ബ​ന്ധു​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.



Share this News Now:
  • Google+
Like(s): 137