28 February, 2016 06:25:36 AM


ജൈവ ക്യഷി സന്ദേശ യാത്ര 29ന് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും


കാസര്‍കോഡ് : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തെ ജൈവകാര്‍ഷിക സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വിഷരഹിത ക്യഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും നടത്തുന്ന ജൈവ സന്ദേശ ക്യഷി യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോഡ് കറന്തക്കാടില്‍ ഫെബ്രുവരി 29 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി കെ.പി മോഹനന്‍ അദ്ധ്യക്ഷനായിരിക്കും. എന്‍.എ.നെല്ലിക്കുന്ന്, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുക്കും. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 3 വരെ ജൈവസന്ദേശ ക്യഷി യാത്ര പര്യടനം നടത്തുന്നതാണ്. ക്യഷിവകുപ്പിലെ കലാകാരന്‍മാര്‍ അണി നിരക്കുന്ന കലാജാഥ, നാടകം, നാടന്‍ പാട്ട് തുടങ്ങിയവ യാത്രയുടെ ഭാഗമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K