Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 August, 2018 10:20:49 AM


ജലനിരപ്പ് 115.06 മീറ്ററിലെത്തി; നാല് വര്‍ഷത്തിന് ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു (VIDEO)

ഇടമലയാറില്‍ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്നു



പാലക്കാട്: നാല് വര്‍ഷത്തിന് ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്‍റെ പരമാവധി ശേഷിയായ 115.06 മീറ്ററില്‍ എത്തിയതോടെയാണ് നാല് ഷട്ടറുകള്‍ തുറന്നത്. അതേസമയം,​ കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ജല സംഭരണിയിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്നു. എത് നിമിഷവും ഡാം തുറന്നു വിടാന്‍ സാദ്ധ്യതയുണ്ട്. 169 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള ഡാമില്‍ ഏകദേശം ഒന്നര മീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്‌ ഷട്ടറുകള്‍ ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ഇന്നലെയുണ്ടായ കനത്ത മഴയിലാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത് .


2013ല്‍ 167 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. അന്ന് ഭൂതത്താന്‍ കെട്ട് ഡാമില്‍ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് കോതമംഗലത്ത് ഉണ്ടായത്. ഇത് ഒഴിവാക്കാന്‍ ഭൂതത്താന്‍കെട്ട് ഡാമിന്‍റെ 13 ഷട്ടറുകള്‍ എട്ട് മീറ്റര്‍ ഉയര്‍ത്തിയതായി പെരിയാര്‍വാലി അധികൃതര്‍ അറിയിച്ചു. ഡാം തുറന്നാല്‍ കുട്ടമ്പുഴ പുഴയിലൂടെ വെള്ളം പെരിയാറിലെത്തും. പെരിയാറിന്‍റെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





Share this News Now:
  • Google+
Like(s): 137