31 July, 2018 09:27:35 PM


52 പള്ളിയോടങ്ങള്‍; ഉത്രട്ടാതി ജലമേളയുടെ ഹീറ്റ്സും ട്രാക്കും നിശ്ചയിച്ചു

ഇത്തവണ വള്ളംകളി പുതുക്കിയ മത്സര നിയമം അടിസ്ഥാനമാക്കി




ആറന്‍മുള: പള്ളിയോട സേവാസംഘം പൊതുയോഗത്തിൽ നറുക്കെടുപ്പിലുടെ ഉത്രട്ടാതി ജലമേളയുടെ ഹീറ്റ്സും ട്രാക്കും നിശ്ചയിച്ചു. ഒരു ഹീറ്റ്സിൽ  പരമാവധി നാല് ട്രാക്ക് എന്ന ക്രമത്തിലാണ് ട്രാക്ക് നിശ്ചയിച്ചിരിക്കുന്നത്. പള്ളിയോടങ്ങളുടെ ഹീറ്റ്സ് പള്ളിയോടത്തിന്റെ പേര് നമ്പർ എന്നീ ക്രമത്തിൽ. ഒന്നു മുതൽ 14 വരെയുള്ള ഹീറ്റ്സുകളിലായി 52 പള്ളിയോടങ്ങളാണ് ജലോൽസവത്തിൽ പങ്കെടുക്കുന്നത്. ആറന്മുളയുടെ തനത് ശൈലിയിലുള്ള തുഴച്ചൽ രീതി അവലംബമാക്കിയുള്ള പുതുക്കിയ മത്സര നിയമം അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ മത്സര വള്ളംകളി. വഞ്ചിപ്പാട്ട്, ചമയം,  വേഷവിധാനം തുടങ്ങിയ വിവിധ വിഷയങ്ങളാണ് മത്സരത്തിന്‍റെ പ്രത്യേകത. 


എ ബാച്ച് പള്ളിയോടങ്ങൾ ഹീറ്റ്സ് 1: ഇടയാറന്മുള (1)  ളാക ഇടയാറന്മുള (2),  ഇടപ്പാവൂർ പേരൂർ (3) ഉമയാറ്റുകര (4 ). ഹീറ്റ്സ് 2: തെക്കേമുറി (5), മാരാമൺ (6), കീഴവന്മഴി (7), കീഴുകര (8). ഹീറ്റ്സ് 3: ഇടയാറന്മുള കിഴക്ക് (9),  പുന്നംതോട്ടം (10), ഇടനാട് (11), കീഴ്ച്ചേരിമേൽ (12). ഹീറ്റ്സ് 4: കുറിയന്നൂർ (13), കാട്ടൂർ (14),  ചെറുകോൽ (15), ഇടശ്ശേരിമല (16). ഹീറ്റ്സ് 5: കോയിപ്രം (17), അയിരൂർ (18), ഇടശ്ശേരിമല കിഴക്ക് (19), മല്ലപ്പുഴശ്ശേരി (20). ഹീറ്റ്സ് 6: കിഴക്കനോതറ കുന്നേകാട് (21), ഓതറ (22), നെല്ലിക്കൽ (23), തെക്കേമുറി കിഴക്ക് (24). ഹീറ്റ്സ് 7: വെൺപാലകദളിമംഗലം (25), വരയന്നൂർ (26) മുണ്ടങ്കാവ് (27), പൂവത്തൂർ പടിഞ്ഞാറ് (28). ഹീറ്റ്സ് 8: കോഴഞ്ചേരി (29), ചിറയിറമ്പ് (30), മേലുകര (31), മഴുക്കീർ (32),  ഹീറ്റ്സ് 9: നെടുംപ്രയാർ (33),  മാലക്കര (34), പ്രയാർ (35).


ബി ബാച്ച് പള്ളിയോടങ്ങൾ: ഹീറ്റ്സ് 10: ആറാട്ടുപുഴ (36), ഇടപ്പാവൂർ (37), മംഗലം (38), പുല്ലൂപ്രം (39). ഹീറ്റ്സ് 11: കോടിയാട്ടുകര (40), ചെന്നിത്തല (41),  കടപ്ര (42),  വന്മഴി (43 ). ഹീറ്റ്സ് 12: കീക്കൊഴൂർ വയലത്തല (44), മേപ്രം തൈമറവുംകര (45) റാന്നി (46). ഹീറ്റ്സ് 13: തോട്ടപ്പുഴശ്ശേരി (47),  ഇടക്കുളം (48), പുതുക്കുളങ്ങര (49). ഹീറ്റ്സ് 14: പൂവത്തൂർ കിഴക്ക് (50), കോറ്റാത്തൂർ കൈതക്കോടി (51), മുതവഴി (52).


നറുക്കെടുപ്പ് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ബി കൃഷ്ണകുമാർ കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി ആർ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥ പിള്ള, വൈസ് പ്രസിഡന്‍റ് ജി സുരേഷ്, ട്രഷറർ സഞ്ജീവ് കുമാർ റേസ് കമ്മിറ്റി കൺവീനർ മുരളി ജി പിള്ള, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.



Share this News Now:
  • Google+
Like(s): 133