Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

31 July, 2018 11:47:02 AM


ഭീഷണി വിലപോയില്ല; വിവാദമായ 'മീശ' പുസ്തകമായി പുറത്തിറങ്ങുന്നു

പ്രതിഷേധത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും നോവല്‍ പിന്‍വലിച്ചിരുന്നു



കോട്ടയം: മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ് ഹരീഷിന്‍റെ 'മീശ' നോവല്‍ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. നാളെ മുതല്‍ പുസ്തകം ലഭ്യമാകും. ദേശാഭിമാനി, മലയാളം വാരിക, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്‌ടി എന്നിവര്‍ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്ത‌കങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്‌തത്. പ്രശസ്‌ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് 'മീശ'യുടെ കവര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.


മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡി സി ബുക്‌സ് അധികൃതര്‍ അറിയിച്ചു. ബഷീന്‍റെയോ വികെഎനിന്‍റെയോ വി ടി യുടെയോ ചങ്ങമ്പുഴയുടെയോ മറ്റ് പ്രമുഖ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം തങ്ങള്‍ നിര്‍വ്വഹിക്കുകയാണെന്നും ഡി സി ബുക്‌സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഭാഗത്തില്‍ വിവാദ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അടക്കം ചില സംഘടനകള്‍ ഹരീഷിനെതിരെ ഭീഷണി മുഴക്കിയത്. ഭീഷണിയോടൊപ്പം കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ വരെയുണ്ടായി. ഇതിനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിക്കുകയായിരുന്നു.




Share this News Now:
  • Google+
Like(s): 110