Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

30 July, 2018 03:13:30 PM


കെ.എസ്.ആർ.ടി.സിയെ പലരും ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു: എ. കെ. ശശീന്ദ്രൻ

ഓണക്കാലത്ത് ആരംഭിക്കുന്ന മാവേലി സർവീസിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തില്‍
കോഴിക്കോട്: ഓണക്കാലത്ത് അന്യസംസ്ഥാന ബസ്സുകളുടേയും സ്വകാര്യ ബസ്സുകളുടേയും ചൂഷണം തടയാൻ കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന മാവേലി സർവീസിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. താത്കാലിക പെർമിറ്റ് അനുവദിച്ചിട്ടുണ്ടെന്നും  ഏകദേശം 25 ബസ്സുകൾ സർവീസിന് സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി വടക്കൻ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


മേഖലാ തരംതിരിയ്ക്കൽ കെ.എസ്.ആർ.ടി.സിയുടെ  പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുമെന്ന് മന്ത്രി പറഞ്ഞു.  മേഖലാ തരംതിരിവിനെ എതിർക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. അവരുടെ ദുർവ്യാഖ്യാനം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പലരും കെ.എസ്.ആർ.ടി.സിയെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നുവെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സിയുടെ  ചിൽ സർവീസ് ലാഭകരമാണ്. അതു കൊണ്ട് കൂടുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കോയമ്പത്തൂർ ചിൽസർവീസും തുടങ്ങും. 


കോഴിക്കോട് മേഖല കെ.എസ്.ആർ.ടി.സി കോംപ്ലക്സിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. മേഖലാധികാരികൾക്ക് പൂർണ അധികാരമുണ്ടായിരിക്കും. കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് മേഖലയ്ക്ക് കീഴിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍,  കാസര്‍ഗോഡ്  ജില്ലകളാണുള്ളത്. കെ.എസ്.ആർ.ടി.സി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് കോഴിക്കോട് മേഖല ഓഫീസ് പ്രവർത്തിക്കുന്നത്. മൂന്ന് സോണുകളിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ളത് വടക്കൻ മേഖലയ്ക്ക് കീഴിലാണ്. 


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണിൽ ഉൾപ്പെടുന്നത്. സെന്‍ട്രല്‍ സോണിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ ഉൾപ്പെടും. മേഖലാ വിഭജനം  നടപ്പാക്കിയത് പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ നിർദേശപ്രകാരമാണ്. നിലവിൽ അഞ്ചു സോണുകളാണുണ്ടായിരുന്നത്. പുതിയ രീതി അനുസരിച്ച്   ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികയും  ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ സംബന്ധിച്ച് സോണൽ ഓഫീസർ നിർദേശം നൽകും. സ്ഥലംമാറ്റം അടക്കം സോണിന് കീഴിൽ വരുമെന്നും മന്ത്രി പറഞ്ഞുShare this News Now:
  • Google+
Like(s): 25