30 July, 2018 12:06:36 PM


കാണാതായ മലേഷ്യന്‍ വിമാനം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം

239 യാത്രക്കാരുമായി 2014 മാര്‍ച്ച്‌ എട്ടിനാണ് എംഎച്ച്‌ 370 വിമാനം അപ്രത്യക്ഷമായത്




ക്വാലാലംപൂര്‍: നാലു വര്‍ഷം മുന്പ് ദുരൂഹമായി കാണാതായ എംഎച്ച്‌ 370 മലേഷ്യന്‍ വിമാനം മനപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്. എ​ന്നാ​ല്‍, ഇതിനു കാരണമെന്താണെന്ന് കണ്ടെത്താന്‍ എംഎച്ച്‌ 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു സാധിച്ചില്ല. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. 


ഇപ്പോള്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ട്​ അ​ന്തി​മ​മ​ല്ലെ​ന്നും കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ള്‍ വ​രാ​നി​രി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം വ​ഹി​ച്ച കോ​ക്​ സൂ​ച ചോന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നാലു വര്‍ഷം കൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരാശാജനകമാണെന്ന് കാണാതാ‍യവരുടെ ബന്ധുക്കള്‍ ആരോപിച്ചു. 

239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച്‌ എട്ടിനാണ് എംഎച്ച്‌ 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച്‌ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 26