Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

29 July, 2018 10:42:46 PM


സേനാവിഭാഗങ്ങള്‍ സജ്ജം; 25 വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നു

ചൊവ്വാഴ്ച ട്രയല്‍ റണ്‍; തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേര്‍ട്ടും 15 മിനുട്ട് മുമ്പ് അപായ സൈറണും
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ക്രമാതാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.അണക്കെട്ട് തുറക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച ട്രയല്‍ റണ്‍ നടത്തും. ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകളാണ് ട്രയല്‍ റണ്ണിനായി തുറക്കുക. ഷട്ടര്‍ 40 സെന്റീമീറ്റര്‍ നാല് മണിക്കൂര്‍ നേരത്തേക്ക് തുറക്കും. ഇതിനോടനുബന്ധിച്ച്‌ തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ ഞായറാഴ്ച രാത്രിയോടെ ഇടുക്കിയിലെത്തും. 


നിലവില്‍ ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പ് 2394.28 അടിയാണ്. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്‍റും നടത്തും. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കിയിട്ടള്ളത്.


കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. അതാത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കും. മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ 25 വര്‍ഷം മുമ്പ് സമാന സാഹചര്യത്തെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നിരുന്നു. 1992ലായിരുന്നു ഇത്. അന്ന് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല.


സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎല്‍എച്ച്‌ ഹെലികോപ്ടറും സദാ സജ്ജമാക്കി വെച്ചിരിട്ടുണ്ട്. നാവികസേനയെയും കരസേനയുടെ നാല് കോളം പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും തയ്യാറാണ്.റാണ്.Share this News Now:
  • Google+
Like(s): 173