29 July, 2018 10:05:20 PM


ബംഗളൂരു ട്രാഫിക് പോലീസിനെ കടത്തി വെട്ടി കേരള പോലീസ് ഫേസ്ബുക്ക് പേജ്

കേരളാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജിന് ലൈക്കടിച്ചത് 496,170 പേര്‍



കൊച്ചി: കേരള പോലീസിന്‍റെ ഏറെ നാളത്തെ പ്രയത്നം ഫലം കണ്ടു. ബെംഗളൂരു ട്രാഫിക് പൊലീസിനെ പിന്‍തള്ളി കേരളാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് മുന്നിലെത്തി. ഈ മാസം 24 ന് ഫെയ്സ്ബുക്ക് പേജിലൂടെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വിവരം കേരളാ പൊലീസ് പങ്കുവച്ചിരുന്നു. ബെംഗളൂരു ട്രാഫിക് പൊലീസിനെ മറികടക്കാന്‍ ലൈക്ക് ചോദിക്കുന്ന ട്രോള്‍ സഹിതമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.



496,170 ആളുകളാണ് കേരളാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജിന് ലൈക്കടിച്ചിരിക്കുന്നത്. അതേസമയം, 494,805 ലൈക്ക് മാത്രമാണ് ബെംഗളൂരു ട്രാഫിക് പൊലീസിനുള്ളത്. കുറച്ചു കാലമായി ഫെയ്‌സ്ബുക്കില്‍ സജീവമായിരിക്കുകയാണ് കേരള പൊലീസിന്‍റെ ഒഫീഷ്യല്‍ പേജ്. പൊതുജനങ്ങളിലേക്ക് എത്രയും വേഗത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള പൊലീസ് പേജ് സജീവമാക്കിയത്. അത് വെറുതേയൊന്നുമല്ല, പൊതു ജനത്തെ ആകര്‍ഷിക്കുന്ന രീതിയില്‍ സരസമായി തന്നെയാണ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. 

https://www.facebook.com/keralapolice/



Share this News Now:
  • Google+
Like(s): 157