29 July, 2018 08:12:15 PM


'മീശ' നോവൽ വിവാദം: നോവലിസ്റ്റിന് ഫോണില്‍ വധഭീഷണി; ഒരാൾ പിടിയിൽ

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വടക്കേപറക്കാട്ടില്‍ സുരേഷ്ബാബു ആണ് പിടിയിലായത്




കോട്ടയം: 'മീശ' നോവൽ വിവാദത്തിൽ നോവലിസ്റ്റിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. പെരുമ്പാവൂര്‍ ഇരിങ്ങോള്‍  മനയ്ക്കപ്പടി ഭാഗത്ത് വടക്കേപറക്കാട്ടില്‍ സുരേഷ്ബാബു ആണ് ഏറ്റുമാനൂർ പോലീസിന്‍റെ പിടിയിലായത്.



ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നോവലിസ്റ്റ് ഹരീഷിനെ ഫോണില്‍ വിളിച്ച് സുരേഷ്ബാബു ഭീഷണി മുഴക്കിയത്. ഹരീഷ് ഉടന്‍ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഏറ്റുമാനൂര്‍ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ഉടമയായ സുരേഷ്ബാബുവിനെ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ നിന്നുള്ള പോലീസ് സംഘം ഇരിങ്ങോള്‍ ഭാഗത്തെത്തി സുരേഷ്ബാബുവിനെ അറസ്റ്റ് ചെയ്തു.  



Share this News Now:
  • Google+
Like(s): 262