Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

29 July, 2018 11:45:59 AM


ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്



കൊച്ചി: ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. ഇന്നലെ തന്നെ ഇയാളെ പൊലീസില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നാണ് വിശ്വാനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിക്കുന്ന വിധത്തില്‍ കുറിപ്പുകള്‍ എഴുതിത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.


ഹനാനെ അധിക്ഷേപിച്ച സംഭവത്തില്‍ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടക്കത്തില്‍ ഹനാന് അനുകൂലമായാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീട് തന്നെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഹനാന് എതിരെ ലൈവില്‍ എത്തിയത് എന്നുമാണ് നൂറുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് വിളിക്കുമ്പോള്‍ ഹാജരാകണം എന്ന് നൂറുദ്ദീന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്



Share this News Now:
  • Google+
Like(s): 57