29 July, 2018 11:30:01 AM


മീന്‍കുട്ടയില്‍ നിന്ന് സിനിമയിലേക്ക്; ഹനാന്‍ മൂന്ന് ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കും

പ്രതിഫല തുകയുടെ ചെക്ക്‌ നിര്‍മ്മാതാവ് നൗഷാദ്‌ ആലത്തൂര്‍ ഹനാനു കൈമാറി




കോതമംഗലം: യൂണിഫോമില്‍ ഉപജീവനത്തിനായി മത്സ്യ കച്ചവടത്തിനിറങ്ങിയ കോളേജ്‌ വിദ്യാര്‍ത്ഥിനി ഹനാന് സിനിമയില്‍ അവസരങ്ങള്‍ നിറയുന്നു. മൂന്നു ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കുന്നതിനുള്ള മുന്‍കൂര്‍ തുകയുടെ ചെക്ക്‌ നിര്‍മ്മാതാവ്‌ ഹനാനു കൈമാറി. ഒരേ സമയം മൂന്നു ചിത്രങ്ങളിലേക്കാണു ഹനാനു അവസരം തേടി എത്തിയിരിക്കുന്നത്‌. വൈറല്‍ 2019, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, മിഠ്ഹായി തെരുവ്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാനാണു നിര്‍മ്മാതാവ്‌ നൗഷാദ്‌ ആലത്തൂര്‍ ഹനാനെ ക്ഷണിച്ചിരിക്കുന്നത്‌.


കോതമംഗലത്തെ ആയൂര്‍ ഗ്രഹം ആയുര്‍ വേദ കേന്ദ്രത്തില്‍ കഴിയുകയാണു ഹനാന്‍. പ്രതിഫല തുകയുടെ ചെക്ക്‌ എം.എല്‍.എ. ആന്റണി ജോണിന്റെ സാന്നിധ്യത്തില്‍ നൗഷാദ്‌ ആലത്തൂര്‍ ആയൂര്‍ ഗ്രഹത്തിലെത്തി ഹനാനു കൈമാറി. ആയൂര്‍ ഗ്രഹം ഉടമ ശ്രീ. വിശ്വനാഥനും ചടങ്ങില്‍ പങ്കെടുത്തു. സപ്പോര്‍ട്ട്‌ ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നും അധ്വാനിച്ച്‌ പ്രതിഫലം കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹനാന്‍ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 165