29 July, 2018 08:32:47 AM


മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; വെള്ളപൊക്ക ഭീഷണി വീണ്ടും (VIDEO)

തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം




പാലാ: കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ ആറ് കര കവിഞ്ഞൊഴുകുകയാണ്. വീണ്ടും ഒരു വെള്ളപൊക്കത്തിന്റെ ഭീഷണിയിലാണ് നാട്. മീനച്ചിലാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമുണ്ട്.



മൂന്ന് ദിവസം തോരാതെ നിന്ന മഴയില്‍ രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ ദുരിതം സമ്മാനിച്ച് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയത്. എന്നാല്‍ കോട്ടയം ഭാഗത്ത് മഴ കുറഞ്ഞെങ്കിലും ഹൈറേഞ്ച് മേഖലയില്‍  മഴ തോരാതെ തുടരുകയാണ്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ വീണ്ടും പഴയപോലെ വെള്ളം പൊങ്ങുമെന്നാണ് ഭയപ്പെടുന്നത്. മീനച്ചിലാറ്റില്‍ നിന്നുമുള്ള വെള്ളത്തിന്‍റെ കടലിലേക്കുള്ള ഒഴുക്ക് കുറഞ്ഞതും കയറിയ വെള്ളം ഇറങ്ങിപോകാതെ താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടികിടക്കുന്നതും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്നുണ്ട്.





Share this News Now:
  • Google+
Like(s): 4306