28 July, 2018 01:44:44 PM


'മീശ' നോവല്‍ പുസ‌്തകമായി പ്രസിദ്ധീകരിക്കും - നോവലിസ‌്റ്റ‌് എസ‌് ഹരീഷ‌്

എഴുത്ത‌് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും തുടരുകതന്നെ ചെയ്യുമെന്നും ഹരീഷ‌്




കോട്ടയം: ഒരു വിഭാഗം ഹൈന്ദവജനതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന 'മീശ' നോവല്‍ പുസ‌്തകമായി പ്രസിദ്ധീകരിക്കുമെന്ന‌് നോവലിസ‌്റ്റ‌് എസ‌് ഹരീഷ‌്. ആവിഷ‌്കാര സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി നീണ്ടൂര്‍ പബ്ലിക‌് ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ‌്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത‌് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും തുടരുകതന്നെ ചെയ്യുമെന്നും ഹരീഷ‌് പറഞ്ഞു.



Share this News Now:
  • Google+
Like(s): 341