28 July, 2018 08:42:37 AM


വെള്ളപ്പൊക്കത്തില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് തായ് ഗുഹയിലെ രക്ഷാ പ്രവര്‍ത്തകര്‍

സംഘം തുണയായത് ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്ന്



ലാവോസ്: ഫുട്‌ബോള്‍ താരങ്ങളെ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന്റെ പുതിയ രക്ഷാപ്രവര്‍ത്തനവും കയ്യടി നേടുന്നു. കനത്ത മഴയില്‍ ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് സംഘം തുണയായത്. മാസങ്ങള്‍ പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ പെട്ടുപോയ കുഞ്ഞിനെ കണ്ടെത്തിയ സംഘം, ശക്തിയായ ഒഴുക്കില്‍ നിന്നുകൊണ്ട് സൂക്ഷ്മതയോടെ കുഞ്ഞിനെ കൈമാറുന്നതാണ് വീഡിയോ. ഭക്ഷണമില്ലാതെയും പേടിച്ചും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ അടക്കിപ്പിടിച്ച് നടന്നുവന്ന രക്ഷാപ്രവര്‍ത്തകരോട് നന്ദി പറയുന്ന കുഞ്ഞിന്റെ അമ്മയേയും വീഡിയോയില്‍ കാണാം. 




Share this News Now:
  • Google+
Like(s): 83