Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

27 July, 2018 08:50:12 PM


മെഡിക്കല്‍ ബില്‍: രാജ്യവ്യാപകമായി ശനിയാഴ്ച ഓ പി ബഹിഷ്കരണം

സമരം അത്യാഹിത വിഭാഗത്തേയും കിടത്തി ചികിൽസ വിഭാഗത്തേയും ബാധിക്കില്ല



തിരുവനന്തപുരം: രാജ്യവ്യാപകമായി ശനിയാഴ്ച ഓ പി ബഹിഷ്കരണം. മെഡിക്കല്‍ കമ്മിഷൻ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സങ്കര വൈദ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് അധികാരം നൽകുന്നതാണ് മെഡിക്കല്‍ കമ്മിഷൻ ബിൽ എന്നാണ് ആരോപണം. കമ്മിഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചതും അംഗീകരിക്കില്ല. ഈ രണ്ട് കാരണങ്ങൾ ഉയർത്തിയാണ് ഐഎംഎയുടെ പ്രതിഷേധം.

പ്രതിഷേധ ഭാഗമായാണ് ആദ്യഘട്ടത്തിൽ ഓപി ബഹിഷ്കരണം. എന്നാല്‍ സമരം അത്യാഹിത വിഭാഗത്തേയും കിടത്തി ചികിൽസ വിഭാഗത്തേയും ബാധിക്കില്ല. എന്നാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ മെഡിക്കല്‍ ബന്ദ് ഉള്‍പ്പെടെ ഐഎംഎ ആലോചിക്കുന്നുണ്ട്. നേരത്തെ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് നടത്തിയാണ് ബില്‍ അവതരണം നീട്ടി വയ്പ്പിച്ചത്.



Share this News Now:
  • Google+
Like(s): 104