Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

26 July, 2018 11:09:14 PM


ചെക്കിംഗ് വിവരമറിഞ്ഞ് ഡ്രൈവര്‍മാര്‍ ഓടി; ഏറ്റുമാനൂരില്‍ എട്ട് മണല്‍ ലോറികള്‍ പിടിച്ചെടുത്തു

പിടിക്കപ്പെട്ടവയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ടോറസ് ലോറിയും
ഏറ്റുമാനൂര്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനാ വിവരം അറിഞ്ഞ് റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്ത എട്ട് മണല്‍ലോറികള്‍ പോലീസ് പിടിച്ചെടുത്തു. ഏറ്റുമാനൂര്‍ പട്ടിത്താനം കവലയില്‍ വ്യാഴാഴ്ച രാത്രി പത്തര മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ, മീങ്കുന്നം ഭാഗങ്ങളില്‍  നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന വലിയ ലോറികളാണ് പിടിക്കപ്പെട്ടത്.

ടൗണില്‍ തവളക്കുഴിക്ക് സമീപം മണലുമായെത്തിയ ഒരു ലോറി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം. പിടിക്കപ്പെട്ട ലോറിക്കാര്‍ അറിയിച്ചതനുസരിച്ച് പിന്നാലെയെത്തിയ ലോറികളെല്ലാം കാപ്പി കുടിക്കാനെന്ന വ്യാജേന പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം നിര്‍ത്തിയിട്ടു. മൂന്ന് നിരകളായി ലോറികള്‍ നിര്‍ത്തിയതോടെ ഗതാഗതതടസം ഉണ്ടാകുമെന്ന് മനസിലാക്കിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ടൗണില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ പോലീസും സ്ഥലത്തെത്തി.


ഇവരെ കണ്ടതോടെ ലോറി ഡ്രൈവര്‍മാരും സഹായികളും ഇറങ്ങിയോടി. അല്‍പനേരം കാത്തുനിന്ന ശേഷം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം കാലിയാക്കി. അര മണിക്കൂറിനുശേഷം ഓടിപ്പോയവര്‍ ഒന്നൊന്നായി തിരിച്ചെത്തി. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ പിഴ കൂടുതല്‍ ഈടാക്കുമെന്നതിനാലാണ് ഓടിയതെന്നും ലോറികളില്‍ എം- സാന്‍ഡ് ആണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ വരുന്നതുവരെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല. ലോറി ജീവനക്കാര്‍ എത്തിയ പിന്നാലെ സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞ് ഓരോരുത്തരെയായി പോലീസ് പറഞ്ഞയച്ചു. ഡ്രൈവര്‍ എത്താത്തതിനെ തുടര്‍ന്ന് ഒരു ലോറി വഴിയുടെ മധ്യത്തില്‍ കിടക്കുന്നുണ്ടായിരുന്നു.

പെര്‍മിറ്റോടുകൂടിയ എം.-സാന്‍ഡ് ആണ് ലോറികളില്‍ ഉള്ളതെന്ന് പോലീസ് പിന്നീട് പറഞ്ഞു. ഗതാഗതതടസം സൃഷ്ടിച്ചതിന് കേസെടുത്ത ശേഷം ലോറികള്‍ വിട്ടയക്കുമെന്നും ഹൈവേ പോലീസ് പറഞ്ഞു. മണല്‍ കയറ്റിവന്ന ലോറികളില്‍ ഒന്നിന്‍റെ മുന്‍വശത്ത് നമ്പര്‍ പ്ലേറ്റും ഇല്ലായിരുന്നു. എന്നാല്‍ ഡ്രൈവര്‍മാരോട് താക്കോല്‍ മേടിച്ച് വെച്ച് ലോറികള്‍ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വെള്ളിയാഴ്ച വെളുപ്പിനെ രണ്ട് മണിക്ക് സ്റ്റേഷനില്‍  നിന്നും കിട്ടിയ വിവരം. 
Share this News Now:
  • Google+
Like(s): 715