26 July, 2018 09:49:55 PM


തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ഉഴവൂര്‍ ഈസ്റ്റ് മുട്ടത്തടത്തില്‍ ഓമന രഘുനാഥ് ആണ് മരിച്ചത്




ഉഴവൂര്‍:  തൊഴിലുറപ്പ് പണിക്കിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഉഴവൂര്‍ ഈസ്റ്റ് മുട്ടത്തടത്തില്‍ എം.എസ്.രഘുനാഥന്‍ നായരുടെ ഭാര്യ ഓമന രഘുനാഥ് (45) ആണ് മരിച്ചത്. ഇടക്കോലി ആറാം വാര്‍ഡിലായിരുന്നു സംഭവം. ഏകമകള്‍: അതുല്യ രഘുനാഥ് (ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിനി, കോട്ടയം മെഡിക്കല്‍ കോളേജ്). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.




Share this News Now:
  • Google+
Like(s): 187