Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

26 July, 2018 08:48:07 PM


സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയ പൊലീസുകാരി കട തല്ലിപ്പൊളിച്ചു

ഔദ്യോഗികവേഷത്തിൽ മോഷണം നടത്തിയ പോലീസുകാരിയ്ക്ക് സസ്പെന്‍ഷന്‍



ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. മോഷണം നടത്തിയത് കണ്ടെത്തിയ കടയുടമ ഇവരില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പപേക്ഷ എഴുതിക്കുകയും ചെയ്തു. കടയുടമ കയ്യോടെ പൊക്കിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ പൊലീസുകാരി ഭര്‍ത്താവിനെയും കുറെ ആളുകളെയും കൂട്ടി വന്ന് കട തല്ലിതകര്‍ത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും ഇവര്‍ തല്ലിച്ചതച്ചു.

ഇതോടെ കടയുടമ പൊലീസില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. അങ്ങനെയാണ് വാര്‍ത്ത പുറത്തായത്. മോഷണം നടത്തിയ പോലീസുകാരിയെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കടയിലെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ ഔദ്യോഗികവേഷത്തിൽ കടയിലെത്തിയ നന്ദിനി എന്ന പൊലീസുകാരി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽനിന്ന് ചോക്ലേറ്റ് ഉൾപ്പടെയുള്ള സാധനങ്ങൾ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ  സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ കടയിൽനിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച നന്ദിനിയെ പ്രണവ് എന്ന ജീവനക്കാരൻ തടയുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ തിരിച്ചു നൽകാൻ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടു. ആദ്യം എതിർത്തെങ്കിലും പിന്നീട് കൈക്കലാക്കിയ സാധനങ്ങൾ നന്ദിനി തിരിച്ചുനൽകുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 337