26 July, 2018 08:47:19 PM


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതര നിലയില്‍

ആരോഗ്യനില മോശമായെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍




ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി ഗുരുതര നിലയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് കരുണാനിധി ചികിത്സ തേടിയിരിക്കുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നു കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു.94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.



Share this News Now:
  • Google+
Like(s): 76