Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

26 July, 2018 08:37:03 PM


സർക്കാർ പദ്ധതി 'മരം ഒരു വരം'; ഏറ്റുമാനൂർ നഗരസഭയ്ക്കിത് 'മരം ഒരു ഭാരം'

പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാനുള്ള വൃക്ഷതൈകള്‍ നഗരസഭാ ആസ്ഥാനത്ത് നശിക്കുന്നു
ഏറ്റുമാനൂര്‍: 'മരം ഒരു വരം' എന്ന സന്ദേശവുമായി ലോക പരിസ്ഥിതിദിനത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ നടത്തിയ വൃക്ഷതൈവിതരണം ലക്ഷ്യം കണ്ടില്ല. നാട്ടുകാര്‍ക്ക് വിതരണം ചെയ്യാന്‍ ഇറക്കിവെച്ച തൈകള്‍ നഗരസഭാ ആസ്ഥാനത്ത് ആരും തിരിഞ്ഞുനോക്കാതെ നശിക്കുന്നു. നഗരസഭാ ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീ കാന്‍റീന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുമ്പില്‍ കുന്നു കൂട്ടിയിരിക്കുന്ന തൈകള്‍ മഴയുടെ അനുഗ്രഹം കൊണ്ട് ഉണങ്ങാതെ നിന്നെങ്കിലും അതിനു അനുവദിക്കില്ല എന്ന രീതിയിലാണ് അധികൃതരുടെ പെരുമാറ്റം.

നഗരവീഥികളില്‍ നിന്നും നീക്കം ചെയ്ത ഫ്ലക്സ് ബോര്‍ഡുകളും മറ്റും ഈ തൈകളുടെ മുകളിലാണ് കുന്നു കൂട്ടിയിട്ടിരിക്കുന്നത്. വളരെ കൊട്ടിഘോഷിച്ചാണ് ഏറ്റുമാനൂര്‍  നഗരസഭ പരിസ്ഥിതി ദിനം ആഘോഷിച്ചത്. പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കാനും വിവിധ വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ മുഖേന വിതരണം ചെ്യാനും എത്തിച്ച വൃക്ഷതൈകള്‍ പേരിന് കുറെ പേര്‍ക്ക് നല്‍കിയതല്ലാതെ പിന്നീടൊന്നും സംഭവിച്ചില്ല. ഇതിനിടെ ചില റസിഡന്‍റ്സ് അസോസിയേഷനുകളും സംഘടനകളും ദൗത്യം ഏറ്റെടുത്തതിനാല്‍ കുറെ തൈകള്‍ ഉള്‍പ്രദേശങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു.  

പരിസ്ഥിതി ദിനാചരണം സംബന്ധിച്ച് സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിട്ടും അവസാനനിമിഷമാണ് നഗരസഭാ അധികൃതര്‍ വൃക്ഷതൈകള്‍ എടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. വളരെ വൈകിയെത്തിയ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് ലഭിച്ചത് എല്ലാവരും തിരിഞ്ഞ് പെറുക്കി കൊണ്ടുപോയതിന്‍റെ ബാക്കി. വന്‍മരങ്ങളാകുന്ന തൈകളോട് ചിലര്‍ വിമുഖത പ്രകടിപ്പിച്ചതും പ്രശ്നമായി. പല കൗണ്‍സിലര്‍മാരും വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാലും മിച്ചം വന്ന തൈകള്‍ നശിപ്പിക്കാതെ അവ ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുന്നതിനോ തിരികെ എത്തിക്കുന്നതിനോ അധികൃതര്‍ മിനക്കെട്ടില്ല.

മാലിന്യം കൂട്ടിയിട്ടിരിക്കുന്ന പോലെ കിടക്കുന്ന തൈകള്‍ക്ക് മേലെ പരസ്യബോര്‍ഡുകള്‍ കുന്നുകൂട്ടിയിട്ടതോടെ ചെടികള്‍ പലതും ഉപയോഗയോഗ്യമല്ലാതായി. ഒരു തൈ നട്ടുപിടിപ്പിക്കുന്നതിന് സര്‍ക്കാരിന് പതിനഞ്ച് രൂപയിലധികം ചെലവു വരുന്നുണ്ട്. സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കി വളര്‍ത്തിയെടുക്കുന്ന തൈകള്‍ ഒരു വിധത്തിലും പാഴാക്കി കളയാനല്ല നല്‍കുന്നതെന്ന് സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ചുമതലയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏതെങ്കിലും കാരണവശാല്‍ മിച്ചം വരുന്ന തൈകള്‍ വഴിയരികിലോ മറ്റേതെങ്കിലും പൊതു സ്ഥലങ്ങളിലോ നട്ട് വളര്‍ത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനു തുനിയാതെയാണ് ഏറ്റുമാനൂര്‍ നഗരസഭ സര്‍ക്കാരിന്‍റെ പണം മനപൂര്‍വ്വം കളഞ്ഞുകുളിക്കുന്നത്.Share this News Now:
  • Google+
Like(s): 409