26 July, 2018 02:09:04 PM


മഹാരാഷ്ട്രയിൽ മറാത്ത സംഘടനകളുടെ ബന്ദ് നാലാം ദിവസം; പരക്കെ അക്രമം

എൻ.സി.പിയുടെ എം.എൽ.എ ബാബുസാഹേബ് പാട്ടില്‍ രാജി കത്ത് നൽകി



മുംബൈ: സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിൽ മറാത്ത സംഘടനകൾ നടത്തുന്ന ബന്ദ് നാലാം ദിവസം. സംഘടനകൾ മുംബൈ, താനെ, പൂനെ, നവി മുംബൈ എന്നിവിടങ്ങളിൽ ബന്ദിന്‍റെ ഭാഗമായി നടന്ന പ്രതിഷേധം പലയിടത്തും അക്രമത്തിൽ കലാശിച്ചു. 

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നവസ് സമരക്കാരുമായി  ഇന്ന് ചർച്ച നടത്തും. പ്രതിഷേധങ്ങളിൽ നിന്ന് മുംബൈ നഗരത്തെ ഒഴിവാക്കിയെങ്കിലും സംസ്ഥാനത്തിന്‍റെ മറ്റ് ഇടങ്ങളിൽ സമരം തുടരുമെന്ന് മറാത്ത ക്രാന്തി മോർച്ച അറിയിച്ചു. ഇന്നലെ മറാത്ത ബന്ദിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്  447 പേരെ കസ്റ്റഡയിൽ എടുത്തതായി മഹാരാഷ്ട പൊലീസ് അറിയിച്ചു. 

അതേസമയം സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ചിറ്റഗോംഗറിൽ നിന്നുള്ള എൻ.സി.പിയുടെ എം.എൽ.എ ബാബുസാഹേബ് പാട്ടില്‍ രാജി കത്ത് നൽകി.  സ്പീക്കറിന് ഇ-മെയിൽ മുഖേനയാണ് രാജിക്കത്ത് നൽകിയത്. പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 21