Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

26 July, 2018 10:15:28 AM


ലോറി സമരം ഏഴാം ദിവസം: സംസ്ഥാനത്ത് അരി വരവ് കുറഞ്ഞു; വില കൂടാന്‍ സാധ്യത

സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന് വ്യാപാരികള്‍



കൊല്ലം: ലോറി സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു. സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ജനപ്രിയ ബ്രാൻഡുകളുടെ വില കൂടാനും സാധ്യതയുണ്ട്. ദിനം പ്രതി ശരാശരി 75 ലോറികളാണ് അരിയുമായി കൊല്ലം മാര്‍ക്കറ്റില്‍ എത്തിയിരുന്നത്..ഇപ്പോള്‍ അത് നാലിലൊന്നായി കുറഞ്ഞു.

ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം ഏറ്റവുമധികം അരിക്കായി ആശ്രയിച്ചിരുന്നത്. കര്‍ക്കിടക മാസമായതിനാല്‍ പൊതുവെ അരിക്കിപ്പോള്‍ വിറ്റ് വരവ് കുറവാണ്. ചിങ്ങത്തില്‍ ധാരാളം വിവാഹങ്ങളും ഓണവും വരുന്നതിനാല്‍ ഇപ്പോഴേ ശേഖരിക്കാറാണ് പതിവ്. അത് നടക്കുന്നില്ല. നിലവിലുള്ള സ്റ്റോക്കും തീര്‍ന്ന് വരുന്നു. ലോറി സമരം തുടര്‍ന്നാല്‍ ജയ, സുരേഖ, മട്ട എന്നിവയ്ക്ക് അടുത്തയാഴ്ചയോടെ പൊതുവിപണിയിൽ വില വ്യത്യാസമുണ്ടാകും



Share this News Now:
  • Google+
Like(s): 30