25 July, 2018 10:58:07 PM


കണ്ണൂര്‍ ഇരിട്ടിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ നവവരന്‍ മരിച്ചു

തില്ലങ്കേരി കാവുംപടി മുതാംസ് മന്‍സിലില്‍ മുനീര്‍ ആണ് മരിച്ചത്


കണ്ണൂര്‍: ഇരിട്ടിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ നവവരന്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു. തില്ലങ്കേരി കാവുംപടിയിലെ മുതാംസ് മന്‍സിലില്‍ എന്‍.എന്‍.മുനീര്‍ (27) ആണു മരിച്ചത്. കാര്‍ യാത്രക്കാരായ കാവുമ്ബടിയിലെ മുഹ്സിന്‍ (29), ഫായിസ് (28), ബസ് യാത്രക്കാരന്‍ കോഴിക്കോട് സ്വദേശി സുധീഷ് (35) എന്നിവരെ പരിക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കാവുംപടിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസിലിടിക്കുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്നു പുറത്തെടുത്ത് കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുനീറിനെ രക്ഷിക്കാനായില്ല.



Share this News Now:
  • Google+
Like(s): 52