25 July, 2018 08:29:58 PM


ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ നാലുദിവസത്തിനകം തുറക്കാന്‍ സാധ്യത

ഇടമലയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം



കൊച്ചി: ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാലുദിവസത്തിനകം തുറക്കാന്‍ സാധ്യത. അതിനാല്‍, ഇടമലയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. നാല് മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കലക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 200