Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

25 July, 2018 04:20:19 PM


തണ്ണീര്‍മുക്കം ബണ്ട് ഉദ്ഘാടനം : വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി

നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും രണ്ട് മാസം വേണ്ടി വരും



തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഉദ്ഘാടനം വൈകിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബണ്ടിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും രണ്ട് മാസം വേണ്ടി വരും. മണ്ണ് നീക്കുന്ന ജോലി ശനിയാഴ്ച തുടങ്ങും. കൂടുതൽ വെള്ളം ഒഴുക്കി വിടാൻ പറ്റുന്ന എല്ലാ നടപികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനായി ഒരു പദ്ധതിയും വൈകിപ്പിക്കരുതെന്നാണ് ധാരണയെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 



Share this News Now:
  • Google+
Like(s): 35