Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

25 July, 2018 01:41:06 PM


ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം: ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന

നിരോധനം വന്നിട്ടും തെര്‍മോകോള്‍ പെട്ടികളില്‍ മത്സ്യവിപണനം വ്യാപകം
ഏറ്റുമാനൂര്‍: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം ഏറ്റുമാനൂരില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ കൂന്തല്‍ മത്സ്യം പിടിച്ചിരുന്നു. തമിഴ്നാട്, കര്‍ണ്ണാടക അതിര്‍ത്തി കടന്നെത്തുന്ന ഈ മീന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി എത്തുന്നുണ്ട് എന്ന് വ്യക്തമായതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലും കൂന്തല്‍ എത്തിയത്.

കൂന്തല്‍ മീനില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്ന  സന്ദേശം സമൂഹമാധ്യമങ്ങളില്‍  വൈറല്‍ ആയതോടെ ഏറ്റുമാനൂരില്‍ ഈ മത്സ്യം കണ്ടയുടനെ നാട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസിന്‍റെയും വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍റെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി.ശോഭനയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മാര്‍ക്കറ്റില്‍ എത്തി സംശയം തോന്നിയ  മീന്‍ സീല്‍ ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. കോട്ടയത്തു നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.


തെര്‍മോക്കോള്‍ പെട്ടികളില്‍ മത്സ്യം കൊണ്ടുവരുന്നതും വിപണനം നടത്തുന്നതും ഏറ്റുമാനൂരില്‍ പലവട്ടം നിരോധിച്ചിരുന്നു. ഒരു മാസം മുമ്പ് നീരോധനം ഏര്‍പെടുത്തിയെങ്കിലും മത്സ്യവ്യാപാരികള്‍  ചെവികൊണ്ടില്ല. മാര്‍ക്കററിന് ചുറ്റും പെട്ടികളില്‍ ദിവസങ്ങളോളം പഴക്കമുള്ള മത്സ്യാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. മാര്‍ക്കറ്റിന് ചുറ്റും കിടക്കുന്ന തെര്‍മോക്കോള്‍ പെട്ടികളും മറ്റ് അവശിഷ്ടങ്ങളും ആരുടേതാണെന്ന് പറയുവാന്‍ വ്യാപാരികള്‍ തയ്യാറായതുമില്ല. ഇതേതുടര്‍ന്ന് എല്ലാ സ്റ്റാളുകള്‍ക്കും രണ്ടായിരം രൂപാ വീതം പിഴ ഇടാനുള്ള  നടപടികളിലേക്ക് നീങ്ങുകയാണ് നഗരസഭ. Share this News Now:
  • Google+
Like(s): 1490