25 July, 2018 12:44:28 AM


തലസ്ഥാന നഗരിയില്‍ ഇന്നും നാളെയും വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം

മുടക്കം പേട്ട, കാച്ചാണി, പൂജപ്പുര, ശ്രീവരാഹം, പേരൂര്‍ക്കട മേഖലകളില്‍


  

തിരുവനന്തപുരം: പേട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്‍റെ പരിധിയിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പള്ളിമുക്ക്, കണ്ണമ്മൂല, ഭഗത്സിംഗ് റോഡ്, ചായക്കുടി ലൈൻ എന്നീ പ്രദേശങ്ങളിൽ  ഇന്നും പേട്ട, കവറടി, മൂന്നാംമനയ്ക്കൽ എന്നിവിടങ്ങളിൽ നാളെയും രാവിലെ  എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി  മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്‍റെ പരിധിയിൽ വരുന്ന എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്, ആർ.എൽ.യു. പൂജപ്പുര, ചാഴിയറ, ആർ.എൻ.ഒ. എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ  9.00 മുതൽ വൈകുന്നേരം  5.00 വരെ വൈദ്യുതി  മുടങ്ങും. കാച്ചാണി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്‍റെ പരിധിയിൽ വരുന്ന 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തറട്ട, ലിനാമി  എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ  9.30 മുതൽ വൈകുന്നേരം  അഞ്ചു വരെ വൈദ്യുതി  മുടങ്ങും.

ശ്രീവരാഹം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്‍റെ പരിധിയിൽ വരുന്ന 110 കെ.വി. സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശ്രീവരാഹം ഓഫീസിന്‍റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന്  രാവിലെ  9.00 മുതൽ വൈകുന്നേരം  5.00 വരെ വൈദ്യുതി  മുടങ്ങും.

പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്‍റെ കീഴിലുള്ള വരുന്ന നർമ്മദ, ബ്രാഹ്മിൺ കോളനി, ശ്രീവിലാസ്, അമ്പലമുക്ക്, കാൾവരി, അമ്പലനഗർ എന്നീ ട്രാൻസ്‌ഫോർമറിന്‍റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ  9.00 മുതൽ വൈകുന്നേരം  5.00 വരെ വൈദ്യുതി  മുടങ്ങും.



Share this News Now:
  • Google+
Like(s): 167