Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

24 July, 2018 01:55:51 PM


പദവികളെ ചൊല്ലി തർക്കം: ബാലകൃഷ്ണ പിള്ള - സ്കറിയാ തോമസ് ലയന നീക്കം പാളി

ആര് ആരിൽ ലയിക്കുമെന്നതായിരുന്നു ആദ്യ പ്രശ്നം



തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ ബാലകൃഷ്ണ പിള്ള, സ്കറിയാ തോമസ് വിഭാഗങ്ങൾ തമ്മിലുള്ള ലയന നീക്കം പാളി. പദവികളെ ച്ചൊല്ലിയുള്ള തർക്കമാണ് കാരണം. ആര് ആരിൽ ലയിക്കുമെന്നതായിരുന്നു ആദ്യ പ്രശ്നം. ആദ്യധാരണ സക്റിയാ വിഭാഗത്തിലേക്ക് ലയിക്കുമെന്നായിരുന്നായിരുന്നെങ്കിലും പിന്നീട് അത് മാറി. 

അങ്ങനെ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയിൽ ലയിക്കുകയാണെങ്കിൽ ചെയർമാൻ പദവി തനിക്ക് വേണമന്ന് സ്കറിയാ തോമസ് ആവശ്യപ്പെട്ടതോടെ തർക്കമായി. അല്ലെങ്കിൽ പിള്ള വിഭാഗത്തിന്‍റെ പക്കലുള്ള ക്യാബിനറ്റ് പദവിയോടെയുള്ള കോർപ്പറേഷൻ ചെയർമാൻ പദവി. അതും ബാലകൃഷ്ണ പിളള അംഗീകരിച്ചില്ല. ഇതോടെയാണ് ഇന്ന് നടക്കാനിരുന്ന ലയനപ്രഖ്യാപനം ഉപേക്ഷിച്ചത്.

ഇടുതുമുന്നണിയുടെ ഭാഗമാകാനാണ് ആർ ബാലകൃഷ്ണ പിള്ള സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കാൻ തീരുമാനിച്ചത്. സിപിഎം നിർദ്ദേശ പ്രകാരം നടന്ന ലയനീക്കം തൽക്കാലം പാളിയെങ്കിലും മദ്ധ്യസ്ഥൻമാർ വഴി അനുരഞ്ജ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 88