23 July, 2018 09:13:27 PM


ബാലകൃഷ്ണപിള്ള - സ്‌കറിയ തോമസ് വിഭാഗങ്ങള്‍ ലയിക്കുന്നു; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ഇരുകൂട്ടരും ലയിച്ച് എല്‍ഡിഎഫില്‍ ചേരാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്



കൊല്ലം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. കൊല്ലത്തു വച്ചായിരുന്നു കൂടിക്കാഴ്ച്ച. സ്‌കറിയ തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുമായി ലയിച്ച് എല്‍.ഡി.എഫില്‍ ചേരാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കൂടിക്കാഴ്ച്ച. സ്‌കറിയ തോമസ് വിഭാഗം ഇപ്പോള്‍ എല്‍.ഡി.എഫിലെ കക്ഷിയാണ്. കേരള കോണ്‍ഗ്രസ് ബി നിലവില്‍ എല്‍.ഡി.എഫുമായി പുറത്തുനിന്നു സഹകരിക്കുകയാണ്. സംഭവം വിശദീകരിക്കാന്‍ നാളെ സ്‌കറിയ തോമസ് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് സൂചന.



Share this News Now:
  • Google+
Like(s): 62