23 July, 2018 05:23:36 PM


ലില്ലിയുടെ മരണം കുമ്പസാര രഹസ്യം പുറത്ത് വന്നതോടെ; വെളിപ്പെടുത്തലുമായി സഹോദരി

സഹോദരിയുടെ വെളിപ്പെടുത്തല്‍ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ ചൂണ്ടികാട്ടി




പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനി ലില്ലിയുടെ മരണം കുമ്പസാര രഹസ്യം പുറത്ത് വന്നതോടെയാണെന്ന വെളിപ്പെടുത്തലുമായി സഹോദരി ലിസമ്മ രംഗത്ത്. കുമ്പസാരരഹസ്യം അയിരൂര്‍ സെന്‍റ് ജോണ്‍സ് പള്ളിയിലെ വൈദികന്‍, നാട്ടിലെ മറ്റൊരു സ്ത്രീയോട് പറയുകയും ഇവര്‍ ഇക്കാര്യം നാട്ടില്‍ പരസ്യമാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ അപമാനത്താലാണ് ലില്ലി ആത്മഹത്യ ചെയ്തതെന്ന് ലിസമ്മ പഞ്ഞു.


ആത്മഹത്യ കുറിപ്പില്‍ ലില്ലി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ലിസമ്മ പറഞ്ഞു. 2015 ഒക്‌ടോബറിലാണ് ലില്ലി ജീവനൊടുക്കിയത്. 'എന്‍റെ മരണത്തിന് കാരണം അച്ചനും കുമ്പസാരരഹസ്യം പുറത്തുവിട്ട സ്ത്രീയുമാണ്. അവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്നതിന് ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.' ഇതായിരുന്നു ലില്ലിയുടെ ആത്മഹത്യ കുറിപ്പിലെ ഉള്ളടക്കം എന്നും ലിസമ്മ ചൂണ്ടികാട്ടുന്നു.



Share this News Now:
  • Google+
Like(s): 80