23 July, 2018 05:09:30 PM


ലാലീഗ പ്രീ സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം സി കെ വിനീത് കളിക്കില്ല

താടിയെല്ലിന് പരിക്കേറ്റ താരത്തിന് ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചു




കൊച്ചി: കൊച്ചിയില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ആ‍ദ്യ പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സി കെ വിനീത് ബൂട്ടണിയില്ല. താടിയെല്ലിനേറ്റ പരിക്കു കാരണം ടൂര്‍ണമെന്റില്‍ തന്നെ സി കെ വിനീതിനു കളിക്കാനായേക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന് ഡോക്ടര്‍ വിശ്രമത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ് സിയുമായാണ് ടൂര്‍ണമെന്റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ചൊവ്വഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. സ്പാനിഷ് ലീഗിലെ ജിറോന എഫ് സിയാണ് ലാലീഗ പ്രീസീസണില്‍ മത്സരിക്കുന്ന മറ്റൊരു ടീം.



Share this News Now:
  • Google+
Like(s): 28