22 July, 2018 11:55:24 PM
വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
അസം സ്വദേശി എമില്‍ എയിന്ഡാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്

തൃശൂര്‍ : വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂരില്‍ നെടുപുഴ ചീനിക്കല്‍ റോഡിനടുത്ത് വെള്ളകെട്ടില്‍ കുളിക്കാനിറങ്ങിയ അസം സ്വദേശി എമില്‍ എയിന്ഡാണ്(23) ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാണാതായ യുവാവിനായി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വൈകുന്നേരം 4.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ നഗരത്തില്‍ ചിക്കു ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായ ഇയാള്‍ കടയുടമയുടെ നെടുപുഴയിലെ ഫാം ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടത്തെ ജീവനക്കാരനും സുഹൃത്തുമായ പാലക്കാട് സ്വദേശി ജിജേഷുമൊത്താണ് ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയത്. താന്‍ പെട്ടെന്ന് കരയിലേക്ക് തിരിച്ചെന്നും ദൂരേക്ക് നീന്തിയ എമില്‍ കുഴഞ്ഞ് മുങ്ങുകയായിരുന്നുവെന്നും ജിജേഷ് പൊലീസില്‍ മൊഴി നല്കി.