22 July, 2018 04:27:55 PM


ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് ജീവന് ഭീഷണി; സുരക്ഷ ശക്തമാക്കി

പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍



കോട്ടയം: ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്, കന്യാസ്ത്രി താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇതിന് പുറമെ, അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തിവരികയാണ്.


ജലന്ധര്‍ ബിഷപ് കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. ഇതിന് പുറമെ, മാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകള്‍ വരുന്നതിന്റെയും അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മഠത്തില്‍ നിന്നും 18ഓളം വരുന്ന കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്



Share this News Now:
  • Google+
Like(s): 140